പാലക്കാട്: ജില്ലാ പബ്ലിക് ലൈബ്രറി ബാലവേദിയായ സർഗരശ്മിയുടെ ആഭിമുഖ്യത്തിൽ ‘എന്റെ വിദ്യാലയം’ എന്ന ആശയത്തിൽ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. സാഹിത്യകാരൻ ശ്രീകൃഷ്ണപുരം കൃഷ്ണൻകുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ അതിഥിയായി പങ്കെടുത്ത സാഹിത്യകാരൻ പി.വി. സുകുമാരൻ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ചടങ്ങിൽ പ്രഫ.കെ. മോഹൻദാസ് അധ്യക്ഷനായി. ബാലവേദി കണ്‍വീനർ ജ്യോതിബായി പരിയാടത്ത് സ്വാഗതം ആശംസിച്ചു. രചന കെ. കൃഷ്ണദാസ്, ശിഹാൻ എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി. കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു കെ. ശാന്തപ്പൻ നന്ദി പറഞ്ഞു.